Monday, March 18, 2019

മലയാള മനോരമ എന്‍റെ ചില സ്മരണകള്‍ / പുലിക്കോട്ടില്‍ ഉട്ടൂപ്പ് ഉട്ടൂപ്പ്


മലയാള മനോരമ എന്‍റെ ചില സ്മരണകള്‍ / പുലിക്കോട്ടില്‍ ഉട്ടൂപ്പ് ഉട്ടൂപ്പ്



സര്‍ സി. പി. മലയാള മനോരമ അടച്ചുപൂട്ടി മുദ്ര വയ്ക്കുകയും തിരുവിതാംകൂറില്‍ പത്രം നിരോധിക്കുകയും പത്രാധിപരായ കെ. സി. മാമ്മന്‍  മാപ്പിളയെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ കുന്നംകുളം എ. ആര്‍. പി. (അക്ഷരരത്ന പ്രകാശിക) പ്രസില്‍ നിന്ന് പുലിക്കോട്ടില്‍ ജോസഫ് ശെമ്മാശനും സഹോദരന്‍ ഇട്ടൂപ്പ് ഇട്ടൂപ്പും ചേര്‍ന്ന് മനോരമ നാലു ദിവസത്തിനുള്ളില്‍ അച്ചടിച്ച് തിരുവിതാംകൂറില്‍ എത്തിച്ചു വിതരണം ചെയ്തു. ഈ കൊച്ചി രാജ്യത്തെ മനോരമയും സര്‍ സി. പി. തിരുവിതാംകൂ�
�ില്‍ നിരോധിച്ചുവെങ്കിലും ഒമ്പതു മാസത്തോളം ഈ മനോരമ കുന്നംകുളത്തു നിന്ന് പ്രസിദ്ധീകരിച്ച് കൊച്ചി രാജ്യത്ത് വിതരണം ചെയ്തിരുന്നു.
  • ഫാ. ഡോ. ജോസഫ് ചീരന്‍ (മലങ്കര ഓര്‍ത്തഡോക്സ് സഭാചരിത്ര വിജ്ഞാനകോശത്തില്‍ നിന്നും)

(കുന്നംകുളത്തു നിന്നു പ്രസിദ്ധീകരിച്ച മനോരമയുടെ കോപ്പി ഡോ.രാജൻ ചുങ്കത്തിന്റെ സ്വകാര്യ ശേഖരത്തിൽനിന്ന്.)