മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മുഖപത്രമാണ് മലങ്കര സഭാമാസിക. സഭയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എ. എം. വർക്കിയുടെ പ്രത്യേക ഉത്സാഹം മൂലം 1946 ഓഗസ്റ്റ് 8-ന് പ. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹാശിസ്സുകളോടെ ദേവലോകത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. എം.സി. കുറിയാക്കോസ് റമ്പാൻ ആയിരുന്നു പ്രഥമ ചീഫ് എഡിറ്റർ. 1968 ജനുവരി മുതൽ ഫെബ്രുവരി വരെ ദ്വൈവാരികയായി “മലങ്കരസഭ” പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും മാസികയായിത്തന്നെ പ്രസിദ്ധീകരിക്കുന്നു. മലങ്കര സഭാചരിത്രം, ദൈവശാസ്ത്രം, ആനുകാലിക ചിന്തകൾ എന്നിവ കൂടാതെ മലങ്കരസഭാപരമായ അനേകം കാര്യങ്ങൾ മലങ്കരസഭാ മാസികയിലൂടെ പ്രസിദ്ധീകരിക്കുന്നു.
ആദ്യകാല ലക്കങ്ങള്‍ സ്കാന്‍ ചെയ്ത് ഇ ബുക്കാക്കി Archive.org ല്‍ അപ് ലോഡ് ചെയ്തത് ഷിജു അലക്സാണ്. അദ്ദേഹത്തിന് നന്ദി. മലങ്കര സഭാ മാസികയുടെ ലക്കങ്ങൾ എല്ലാം കൂടെ ഒറ്റ കളക്ഷൻ ആയി കിട്ടാൻ ഈ കണ്ണി ഉപയോഗിക്കുക https://archive.org/details/malankara-sabha-magazine