കേരളം, മലയാള ഭാഷ, സാഹിത്യം, മലങ്കരസഭ എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, രേഖകള്‍, മാസികകള്‍, പത്രങ്ങള്‍, ഗവണ്മെന്റ് ഉത്തരവുകള്‍, കോടതിവിധികള്‍.
Tuesday, February 24, 2026
Tuesday, February 17, 2026
Veda Deepthi
A Bimonthly of Deepthi Magazine
Orthodox Theological Seminary Kottayam
Veda Deepthi December 2025 Vol 1 Issue 1
Veda Deepthi February 2026 Vol 1 Issue 2
Friday, February 13, 2026
Seminary Bullettin
Kottayam Orthodox Seminary Bulletin
Seminary Bullettin Dec 2022
Seminary Bullettin Jan 2026
MOSC South West America Diocese Family and Youth Conference Souvenir 2025
Souvenir
MOSC South West America Diocese Family and Youth Conference Souvenir 2025
Printed and Published by Malankara Orthodox Syrian Church Diocese of South West America
On the occasion of the 16 Anniversary of the Diocese of South West America and Family and YouthConference held in 2025 at Atlanta, GA
Monday, February 9, 2026
Malankara Orthodox Syrian Church: Decisions of the Holy Episcopal Synod (1976-2025)
Decisions of the Holy Episcopal Synod
(1976-2025)
Published by:
Metropolitan H. G. Dr. Yuhanon Mar Chrysostomos
Secretary, Holy Episcopal Synod
Office of the Holy Episcopal Synod,
Catholicate Palace, Devalokam P. O,
Muttambalam (Via),
Devalokam, Kottayam - 686 004.
Very. Rev. T. S. Abraham CorEpiscopa
(Biography)
Editor : K. V. Mammen Kottackal
Manganam
Kottayam - 686018
Phone: 0481-2578936
First Published : 31 - 10 - 2004
Copy Right Reserved
Typesetting
& Printing : Sophia Print House, Kottayam Ph: 0481 - 2303237
Tuesday, February 3, 2026
മലങ്കരസഭയിലെ ഗ്രന്ഥങ്ങള്‍: കാലാനുക്രമണിക
1. മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം, ഇട്ടൂപ്പ് റൈട്ടര്‍, കൊച്ചി, 1869.
ഗ്രന്ഥകര്‍ത്താവിന്‍റെ മരണശേഷം എട്ടു വര്‍ഷം കഴിഞ്ഞ് 1869-ല്‍ കൊച്ചിയിലെ വെസ്റ്റേണ്‍ സ്റ്റാര്‍ പ്രസ്സില്‍ നിന്നും "മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം" എന്ന ഗ്രന്ഥം ആയിരം കോപ്പി പ്രസിദ്ധീകരിച്ചു. 1902-ല്‍ മകന്‍ ജോസഫ് ഈ ഗ്രന്ഥത്തിന്‍റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു.
2 സഭാജീവിത നാളാഗമം (വാല്യം ഒന്ന്) | പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ
20-ാം നൂറ്റാണ്ട് ദര്‍ശിച്ച അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായ, സ്വന്തവും ചിന്താബന്ധുരവുമായ ഒരു ജീവിതദര്‍ശനം കേരളീയ സമൂഹത്തിനു നല്‍കിയ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 1956-1961 കാലത്തെ ഡയറിക്കുറിപ്പുകളുടെ സമാഹാരം.
പ്രസാധകര്‍: ജ്യോതിസ്സ് പബ്ലിക്കേഷന്‍സ്, ജ്യോതിസ്സ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍
350 പേജ്. വില 400 രൂപ.
പൈതൃകം മലങ്കരസഭാ സാഹിതീ സരണി (MOC Publication)
1. മാറാച്ചേരി മല്പാന്റെ കൃതികൾ - 2 | മാറാച്ചേരി എം റ്റി ഇട്ടീരാ കത്തനാർ
2. മാറാച്ചേരി മല്പാന്റെ കൃതികൾ - 1 | മാറാച്ചേരി എം റ്റി ഇട്ടീരാ കത്തനാർ
3. വി. കുമ്പസാരം | മാത്യൂസ് മാർ ബർണബാസ്
4. ആശ്വാസപ്രദനായ പരിശുദ്ധ റൂഹാ | മാത്യൂസ് മാർ ബർണബാസ്
5. എത്യോപ്യൻ സുന്നഹദോസും മാർ പീലക്സീനോസ് ശീശ്മയും | ഫാ ടി. സി ജേക്കബ് തലക്കുളത്ത്
6. ഓർത്തഡോക്സ് പഠനങ്ങൾ | ഡോ. കെ. എം തരകൻ
7. ഔഗേൻ ബാവായുടെ കൃതികൾ | മാർ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ
8. കാഴ്ചപ്പാടുകൾ | ജോർജ് പോൾ
9. കുരിശിന്റെ രശ്മികൾ | ഫാ ഡോ. സി. റ്റി ഈപ്പൻ
10. കുരുതികളും കൂട്ടക്കൊലകളും കുരിശിനെതിരെ | സിറിൽ റമ്പാൻ
11. കോനാട്ട് മാത്തൻ മല്പാന്റെ കൃതികൾ കോർ എപ്പിസ്കോപ്പാ മലങ്കര മല്പാൻ കോനാട്ട് മാത്തൻ
12. തിരുവിതാംകോട്ട് റമ്പാന്റെ കൃതികൾ കൂട്ടുങ്കൽ കെ. വി ഗീവർഗീസ് റമ്പാൻ
13. ദിവ്യജ്ഞാനം III ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
14. ദിവ്യജ്ഞാനം IV ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
15. ദിവ്യജ്ഞാനം I ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
16. ദിവ്യജ്ഞാനം II ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
17. ദൈവത്തെ അറിയുക ഡോ. കെ. എം തരകൻ
18. ദൈവമേ ഞാൻ പരിശുദ്ധനാകുന്നു... ചെമ്മനം ചാക്കോ
19. ദർശനങ്ങൾ എം. ജി ജോർജ്ജ് മുത്തൂറ്റ്
20. ധ്യാനപീഠം യൂഹാനോൻ മാർ അത്താനാസ്യോസ്
21. ധർമ്മയോഗിയുടെ പ്രബോധനങ്ങൾ അലക്സിയോസ് മാർ തേവോദോസ്യോസ്
22. നിസ്തുലനായ ക്രിസ്തു പ്രൊഫ ഫാ കെ ഒ തോമസ്
23. നെടുമാവ് അച്ചന്റെ കൃതികൾ ഫാ. റ്റി വി ജോർജ് നെടുമാവ്
24. പരുമല കൊച്ചുതിരുമേനി ഫാ. ഇ ജെ ഏബ്രഹാം
25. പ്രതിസ്പന്ദനങ്ങൾ ഏബ്രഹാം സഖറിയാ ചെമ്പകമഠം
26. പ്രവാചകർ... പുരോഹിതർ... പിതാക്കന്മാർ... ജോസഫ് മാർ പക്കോമിയോസ്
27. പൗരസ്ത്യ കാതോലിക്കാ സിംഹാസന ചരിത്രം ഏബ്രഹാം സഖറിയാ ചെമ്പകമഠം
28. ബതേലിലെ താമരയും മറ്റും പത്താമുട്ടം എം. സി കുറിയാക്കോസ് റമ്പാൻ
29. ഭവനവാഴ്‌വും കുമ്പസാരവും ഇതര ലേഖനങ്ങളും ഫാ ഇ പി ജേക്കബ് ഇലഞ്ഞിക്കൽ
30. മതസംവാദം 1860 മല്പാൻ ഒന്നാമൻ കോനാട്ട് അബ്രഹാം
31. മധുരഭാഷണം - 1 മൈലപ്ര മാത്യൂസ് റമ്പാൻ
32. മധുരഭാഷണം - 2 മൈലപ്ര മാത്യൂസ് റമ്പാൻ
33. മരുഭൂമിയിലെ മഹർഷി ശ്രേഷ്ഠൻമാർ സിറിൽ റമ്പാൻ
34. മലങ്കരസഭ ചരിത്രം - പരസ്പരബന്ധം - അന്ത്യോഖ്യാബന്ധം - വിശ്വാസം ഫാ ഡോ. വി. സി സാമുവേൽ
35. മലങ്കരസഭയും റോമൻ വാദങ്ങളും ഫാ തോമസ് കൊറ്റാത്തുവിള
36. മലങ്കരസഭയുടെ രഹസ്യപേടകം ഇ എം ഫിലിപ്പോസ്
37. മലങ്കരസഭാകാര്യം കെ. സി മാമ്മൻ മാപ്പിള
38. മലയാള ഗദ്യത്തിന്റെ വികാസ പരിണാമം ബൈബിൾ
39. പരിഭാഷകളിലൂടെ ഒരു ചരിത്രാത്മക പഠനം ഡോ. സാമുവേൽ ചന്ദനപ്പള്ളി
40. മാറാച്ചേരി മല്പാന്റെ കൃതികൾ -3 മാറാച്ചേരി എം റ്റി ഇട്ടീരാ കത്തനാർ
41. മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ എം പി വർക്കി
42. മാർ ദീവന്നാസ്യോസ് ആറാമന്റെ മർദീൻ യാത്ര ഡോ എം കുര്യൻ തോമസ്
43. മാർ പത്രോസ് ഒസ്താത്തിയോസ് പി പി വർക്കി
44. മാർത്തോമ്മാശ്ലീഹായും മലങ്കര സഭയും നെടുന്തളിൽ വർഗീസ് കത്തനാർ
45. മാർത്തോമ്മാശ്ലീഹായുടെ പ്രവർത്തികളുടെ പുസ്തകം പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ്
46. മാർത്തോമ്മാശ്ലീഹായുടെ സിംഹാസനവും മറ്റും മല്പാൻ കോനാട്ട് അബ്രഹാം
47. മോശയും യഹൂദരും മറ്റും ജിമ്മി ചാത്തുരുത്തി
48. മൈലപ്രാ മാത്യൂസ് റമ്പാൻ ഡോ. സാമുവേൽ ചന്ദനപ്പള്ളി
49. യേശുവിന്റെ കഥ ജിമ്മി ചാത്തുരുത്തി
50. രണ്ട് ഉപന്യാസങ്ങൾ റാവുസാഹിബ് ഒ. എം. ചെറിയാൻ
51. റഷ്യൻ ഓർത്തഡോക്സ് സഭാ സന്ദർശന യാത്രാവിവരണം ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ
52. വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ ഡോ. സാമുവേൽ ചന്ദനപ്പള്ളി
53. വാകത്താനം രേഖകൾ മാർ ബസേലിയോസ് മാർത്തോമ്മാ ഗീവർഗീസ് പ്രഥമൻ കാതോലിക്കാ
54. വിശുദ്ധ കുർബാന ചരിത്രത്തിലൂടെ ഒരു ലഘുപഠനം ഫാ തോമസ് കൊറ്റാത്തുവിള
55. വിശുദ്ധ കുർബാനയുടെ ധ്യാനപഠനം മാത്യൂസ് മാർ ബർണബാസ്
56. വിശുദ്ധ മതോപദേശസത്യങ്ങൾ മാർ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ
57. സത്യ കാനോനും കാനോനിക പാത്രിയർക്കീസും ഫാദർ കെ. പി പൗലോസ്
58. സഭാ ജീവിതപഠന സഹായി ഡോ സഖറിയാ മാർ തെയോഫീലോസ്
59. സ്ത്രീകളും സഭയും ബൈബിളിലെ സ്ത്രീകളും അന്നമ്മ വർഗീസ്
60. സ്നേഹത്തിന്റെ സ്വാതന്ത്ര്യം ഒരു മഹാ രഹസ്യം ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ്
61. സ്പന്ദനങ്ങൾ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
62. സ്മരണപരമ്പര ചെറിയമഠത്തിൽ വലിയ യാക്കോബു കത്തനാർ
63. സ്വാതന്ത്ര്യദീപ്തി ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ്
64. സൗഖ്യദായകനായ യേശുക്രിസ്തു മാത്യൂസ് മാർ ബർണബാസ്
മലങ്കരസഭാപിതാക്കന്മാരുടെ ഡയറികളും കല്പനബുക്കുകളും | ജോയ്സ് തോട്ടയ്ക്കാട്
1. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍. ഡയറികളും കല്പനബുക്കുകളും ലഭ്യമായിട്ടില്ല. കല്പനകളും സ്വകാര്യ കത്തുകളും ഫാ. ഡോ. ജോസഫ് ചീരന്‍ സമാഹരിച്ച് മലങ്കരസഭയുടെ സുവര്‍ണ്ണയുഗശില്പി മൂന്നാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2. പ. പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്. ഡയറികള്‍ ലഭ്യമായിട്ടില്ല. രണ്ട് കല്പനബുക്കുകള്‍ ലഭ്യമായിട്ടുണ്ട്. ഒരെണ്ണം തുമ്പമണ്‍ പള്ളിയിലും മറ്റൊരെണ്ണം ഓര്‍ത്തഡോക്സ് സെമിനാരി ആര്‍ക്കൈവ്സിലും സൂക്ഷിക്കുന്നു. ഇവ രണ്ടും ജോയ്സ് തോട്ടയ്ക്കാട് പകര്‍ത്തി എഴുതി എഴുത്തുകള്‍ എന്ന പേരില്‍ സോഫിയാ ബുക്സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കല്പനകളും സ്വകാര്യ കത്തുകളും ഡോ. സാമുവല്‍ ചന്ദനപ്പള്ളി സമാഹരിച്ച് പവിത്രരചനകള്‍ എന്ന ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാത്തുരുത്തി തറവാട്ടിലേക്കു അയച്ച കല്പനകളും സ്വകാര്യ കത്തുകളും ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി സമാഹരിച്ച് ഒരു വിശുദ്ധന്‍റെ ജീവിതവും സന്ദേശവും എന്ന പേരില്‍ ഡിസി ബുക്സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
3. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്. ഡയറികളും കല്പനബുക്കുകളും കുറെ വര്‍ഷങ്ങളിലേത് ഉണ്ട്. കത്തനാര്‍ ആയി സെമിനാരി മല്പാന്‍ ആയിരുന്ന കാലത്തെ 1886-1887 കാലത്തെ ഡയറിക്കുറിപ്പുകള്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് സമാഹരിച്ച് പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഡയറിക്കുറിപ്പുകള്‍ പാഠവും പഠനവും എന്ന പേരില്‍ എം.ഒ.സി. വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറിജിനല്‍ പഴയസെമിനാരി നാലുകെട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കല്പനബുക്കുകള്‍ ജോയ്സ് തോട്ടയ്ക്കാട് പകര്‍ത്തി എഴുതി വട്ടശ്ശേരില്‍ തിരുമേനിയുടെ കത്തുകള്‍ എന്ന പേരില്‍ സോഫിയാ ബുക്സ് വഴി മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡയറികളും കല്പനബുക്കുകളും 1992-ല്‍ ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ നിന്നും മൈക്രോഫിലിം ചെയ്തിരുന്നു. അവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ് (1919, 1923-27, 1932-33). ഇവയില്‍ വായിച്ചെടുക്കാവുന്ന ഭാഗങ്ങള്‍ മാത്രമാണ് മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ചത്. ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ ഉണ്ടായിരുന്ന ഒറിജിനല്‍ ഇപ്പോള്‍ എവിടെയെന്ന് വിവരമില്ല.
4. ഒന്നാം കാതോലിക്കാ പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ ബാവാ. ഡയറികളും കല്പനബുക്കുകളും ലഭ്യമായിട്ടില്ല. ഡയറി എഴുതിയിരുന്നതായി ചില പുസ്തകങ്ങളില്‍ സൂചന ഉണ്ട്.
5. രണ്ടാം കാതോലിക്കാ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ. ഡയറികള്‍ സഭാജീവിതനാള്‍വഴി എന്ന പേരില്‍ പുസ്തകമായി എം.ഒ.സി. വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡയറികളും കല്പനകളും ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സൂക്ഷിച്ചിരിക്കുന്നു.
6. മൂന്നാം കാതോലിക്കാ പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ. ഡയറികളും കല്പനബുക്കുകളും 1992-ല്‍ ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ നിന്നും മൈക്രോഫിലിം ചെയ്തിരുന്നു. അവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ് (ഡയറികള്‍ 1935, 1943, 1945, 1950-52, 1956-60; കല്പനബുക്കുകള്‍ 1926, 1934, 1936, 1939, 1941). പൊതു കല്പനകളും ചില സ്വകാര്യ കത്തുകളും ജോയ്സ് തോട്ടയ്ക്കാട് സമാഹരിച്ച് തിരുസന്നിധിയില്‍ എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (സോഫിയാ ബുക്സ്, കോട്ടയം). 1956-60 കാലത്തെ ഡയറിക്കുറിപ്പുകള്‍ സഭാജീവിത നാളാഗമം എന്ന പേരില്‍ ജോയ്സ് തോട്ടയ്ക്കാട് സമാഹരിച്ച് സോഫിയാ ബുക്സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ ഉണ്ടായിരുന്ന ഒറിജിനല്‍ ഇപ്പോള്‍ എവിടെയെന്ന് വിവരമില്ല.
7. നാലാം കാതോലിക്കാ പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ. ഡയറികളും കല്പനബുക്കുകളും ലഭ്യമായിട്ടില്ല. പൊതു കല്പനകളും ചില സ്വകാര്യ കത്തുകളും ജോയ്സ് തോട്ടയ്ക്കാടും സഖറിയാ പെരുമ്പടവവും സമാഹരിച്ചത് പരിശുദ്ധ ഔഗേന്‍ ബാവ മലങ്കരയുടെ ബാര്‍ എബ്രായ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
8. അഞ്ചാം കാതോലിക്കാ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ. ഡയറികളും കല്പനബുക്കുകളും ലഭ്യമായിട്ടില്ല. പൊതു കല്പനകളും ചില സ്വകാര്യ കത്തുകളും ജോയ്സ് തോട്ടയ്ക്കാടും ഡോ. എം. കുര്യന്‍ തോമസും സമാഹരിച്ചത് റാബോ കാതോലിക്കാ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
9. പ. പാമ്പാടി തിരുമേനി. ഡയറികള്‍ പാമ്പാടി ദയറാ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു. പാമ്പാടി തിരുമേനിയെക്കുറിച്ച് കെ. വി. മാമ്മനും ജോയ്സ് തോട്ടയ്ക്കാടും രചിച്ച ഗ്രന്ഥങ്ങളില്‍ ഏതാനും ഡയറിക്കുറിപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. പി. സി. യോഹന്നാന്‍ റമ്പാന്‍ പകര്‍ത്തിയെഴുതി പാമ്പാടി ദയറാ ബുള്ളറ്റിനിലൂടെ പ്രസിദ്ധീകരിച്ചവ സമാഹരിച്ചതാണത്.
10. തോമ്മാ മാര്‍ ദീവന്നാസ്യോസ്. ഡയറികള്‍ ഡോ. പോള്‍ മണലില്‍ ജീവചരിത്ര രചനയ്ക്കായി കൈവശം വച്ചിരുന്നത് തിരുമേനിയുടെ മാവേലിക്കരയുള്ള സഹോദരപുത്രനെ ഏല്പിച്ചു.
11. പുത്തന്‍കാവ് ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ്. ഡയറികള്‍ എഴുതിയിരുന്നു. അവ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ ഉണ്ടായിരുന്നു. അവിടെ നിന്നും നഷ്ടപ്പെട്ടു. കെ വി മാമ്മന്‍ & പി സി മാത്യു പുലിക്കോട്ടില്‍ എന്നിവര്‍ എഴുതിയ ജീവചരിത്രത്തില്‍ കുറച്ച് ഡയറിക്കുറിപ്പുകള്‍ ഉണ്ട്.
12. പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ്. ഡയറികളും കല്പനബുക്കുകളും 1992-ല്‍ ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ ഉണ്ടായിരുന്നു. രണ്ട് ഡയറികള്‍ ഇപ്പോള്‍ ലഭ്യമാണ്. ബാക്കിയുള്ളവ എവിടെയെന്ന് നിശ്ചയമില്ല.
13. പത്രോസ് മാര്‍ ഒസ്താത്തിയോസ്. ഡയറികള്‍ എഴുതിയിരുന്നു. കണ്ടനാട് കര്‍മ്മേല്‍ ദയറായില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് നിശ്ചയമില്ല.
14. പൗലോസ് മാര്‍ സേവേറിയോസ്. ഡയറികളും കല്പനബുക്കുകളും കൊരട്ടി സീയോന്‍ സെമിനാരിയിലുണ്ട്.
15. ജോസഫ് മാര്‍ പക്കോമിയോസ്. പൊതു കല്പനകളും ചില സ്വകാര്യ കത്തുകളും സഖറിയാ പെരുമ്പടവം സമാഹരിച്ച് നോത്തൂറോ ദ് ഓര്‍ത്തോദുക്സോ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
