Thursday, May 2, 2019

Books written by T. K. Joseph

T K Joseph (1884-1963 May 8) 

Therakathu, Chengannoor. 


1. മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകള്‍

2. Thomas Cana, with a Plate / T. K. Joseph

3. Thalakkad Christian Inscription of about 800 AD with Facsimile

4. Date of Bhaskara Ravi Varman, whogranted the Cochin Jewish Copper-Plates

5. Mar Sabor and Mar Prodh, the Kadisas of 825 AD

6. Asoka: A Review

7. The Malabar Christian Copper Plates / T. K. Joseph

8. Six St. Thomses Of South India / T. K. Joseph

9. Malabar Christians and Their Ancient Documents / T. K. Joseph


ടി. കെ. ജോസഫ്

ചരിത്ര പണ്ഡിതനും ഗവേഷകനും മലബാർ നസ്രാണികളുടെ നാലു ചെപ്പേടുകൾ ഉൾപ്പെടെ നിരവധി ചരിത്ര പുസ്തകങ്ങളുടെ രചയിതാവുമായ ടി.കെ. ജോസഫ്. 

കൊല്ലവർഷം 1060 (1885) മിഥുനം 9ന്  ചെങ്ങന്നൂരിലെ ഒരു പുരാതന ക്രിസ്ത്യൻ കുടുംബമായ തേരകത്ത് ജനിച്ചു. 

കോട്ടയം സി.എം.എസ്. കോളേജ്, തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജ്, തിരുവനന്തപുരം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ച്  ബി.എ, എൽ.ടി. പാസ്സായി. ഗവൺമെന്റ് സർവ്വീസിൽ 1914-ൽ അദ്ധ്യാപകനായി പ്രവേശിച്ചു. തുടർന്ന്  യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വകുപ്പിൽ സൂപ്രണ്ടായി നിയമനം ലഭിച്ചു. യൂണിവേഴ്സിറ്റിയിൽ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി' എന്ന ത്രൈമാസികയുടെ പത്രാധിപസമിതിയിൽ  അംഗമായിരുന്നു.

നസ്രാണി ദീപിക, മലയാള മനോരമ, ഭാഷാപോഷിണി മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം കവിതകളും, സമസ്യാപൂരണങ്ങളും  എഴുതി. ഗവേഷണ മണ്ഡലത്തിൽ ശ്രദ്ധതിരിഞ്ഞതോടെ സാഹിത്യപരമായ ലേഖനങ്ങളുടെ രചന നിർത്തി. 

കൊല്ലത്തെ പുരാതന പള്ളി, കടമറ്റ ലിഖിതം, കൊച്ചിയിലെ പുരാണ വസ്തുക്കൾ, നിരണം കവികൾ, ക്നാനായിൽ തൊമ്മന്റെ ചെപ്പേട്, പാലിയും മലയാളവും, കടമറ്റം കുരിശ്, പറവൂർ പള്ളിയിലെ ലിഖിതം, കുറുവിലങ്ങാട് പള്ളി ലിഖിതം, മനുകുലാതിച്ച മംഗലം, വെളിനെല്ലൂരമ്പലം, ചേകോട്ടാശാൻ, കൊല്ലാടനെന്ന വൈദ്യൻ, മയ്യനാട്ടെ കുടുംബ ചരിത്രങ്ങൾ, കടക്കരപ്പള്ളി മുതലായ നിരവധി ലേഖനങ്ങൾ മനോരമയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരാവസ്തു വകുപ്പോ ചരിത്രകാരന്മാരോ മുൻപു കണ്ടിട്ടില്ലാത്ത കടമറ്റം പാലവി കുരിശ്, കുറവിലങ്ങാട്ടു ലിഖിതം, ചേന്ദമംഗലം യൂദ ലിഖിതങ്ങൾ, കൊടുങ്ങല്ലൂർ വട്ടശ്ശേരിക്കല്ല്, തെക്കൻ പറവൂർ ദിനാരം, കുറമ്പനാടം ചീന നാണയം തുടങ്ങിയ പ്രധാന പുരാ വസ്തുക്കളെക്കുറിച്ചും ആദ്യ ലേഖനങ്ങൾ എഴുതിയത് ടി.കെ. ജോസഫായിരുന്നു.

മോഡേൺ റിവ്യൂ, ഇന്ത്യൻ ആന്റിക്വറി, ഏഷ്യാറ്റിക് സൊസൈറ്റി പേപ്പേഴ്‍സ്, ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 

മലയാള സാങ്കേതിക പദങ്ങളുടെ നിർമ്മാണത്തിൽ ഏ.ആർ. രാജരാജവർമ്മ, ഐ.സി. ചാക്കോ എന്നിവരുമായി സഹകരിച്ച് പ്രവർത്തിച്ചു. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. അനേകവർഷം അദ്ദേഹം പാഠപുസ്തക കമ്മിറ്റിയിലും, പരീക്ഷാ ബോർഡിലും അംഗമായിരുന്നു. തിരുവിതാംകൂർ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ ഡിപ്പാർട്ട്മെൻറിൽ സൂപ്രണ്ടായിരിക്കുമ്പോൾ റിട്ടയർ ചെയ്തു.1963 മേയ് 8ന്  അന്തരിച്ചു.

മലബാർ നസ്രാണികളുടെ നാലു ചെപ്പേടുകൾ, പാചീന ഇന്ത്യയിലെ ക്രിസ്തുമത പ്രചാരം, തോമസ് കാനാ, വൈദ്യുതീ വിലാസം, ഈശ്വര സാക്ഷാത്ക്കാരം, കൃസ്തു മതസംഗീതം, വാനവിലാസം, സൂര്യസാമ്രാജ്യം, Thalakkad Christian Inscription of about 800 AD with Facsimile, Date of Bhaskara Ravi Varman - whogranted the Cochin Jewish Copper-Plates, Mar Sabor and Mar Prodh, the Kadisas of 825 AD, Asoka: A Review, The Malabar Christian Copper Plates, Six St. Thomses Of South India ഉൾപ്പെടെ നിരവധി കൃതികൾ രചിച്ചു.