ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്ന വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ സോഫിയാ ഇ ലൈബ്രറി എന്ന ഈ ബ്ലോഗില്‍ കൊടുത്തിരിക്കുന്ന ഭൂരിപക്ഷം പുസ്തകങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയില്ല എന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. - ജോയ്സ് തോട്ടയ്ക്കാട് 7012270083 (WhatsApp)
Thursday, July 30, 2020
Monday, July 27, 2020
യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം / ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ഇടവഴിക്കല്‍
പുസ്തകത്തിന്റെ വിവരം
- പേര്: യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം
- താളുകൾ: 78
- രചയിതാവ്: ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ഇടവഴിക്കല്‍
- പ്രസ്സ്: സെന്റ് തോമസ് പ്രസ്, കൊച്ചി
- പ്രസിദ്ധീകരണ വർഷം: 1879
കടപ്പാട്
ഈ പുസ്തകം ലഭ്യമായത് ഓർത്തഡോക്സ് സഭയിലെ പുരോഹിതനായ ഫാ.: ഇയ്യോബ് കുന്നകുളത്തിന്റെ ശേഖരത്തിൽ നിന്നാണ്. ഈ വിധത്തിൽ പുസ്തകം പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വരാൻ സഹായിച്ച ഇയ്യോബച്ചനു നന്ദി.
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
ഈ പുസ്തകം എടവഴിക്കൽ ഗീവറുഗീസു കത്തനാർ എഴുതി Rev. G.B Howard എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Nature of the Syrian Church എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷ ആണെന്നു ടൈറ്റിൽ പേജിൽ നിന്നു മനസ്സിലാക്കാം. The Nature of the Syrian Church എന്ന ഇംഗ്ലീഷ് പുസ്തകവും 1869ൽ തന്നെ ആണു പ്രസിദ്ധീകരിച്ചത് എന്നു വിവിധ ഇടങ്ങളിൽ പരിശോധിച്ചതിൽ നിന്നു വ്യക്തമാകുന്നു.
പുസ്തകത്തിന്റെ ഉള്ളടക്കം ഏകദേശം മൊത്തമായി 1870 വരെയുള്ള യാക്കോബായ സുറിയാനി സഭയുടെ ചരിത്രം ഒരു പ്രത്യേക വീക്ഷണകോണിൽ നിന്നു പറയാണ് ശ്രമിച്ചിട്ടുള്ളത്. 1870-കളിൽ നവീകരണവിഭാഗകാരും പാരമ്പര്യവാദികളും തമ്മിൽ സഭാവഴക്കു കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഈ പുസ്തകത്തിൽ പാരമ്പര്യവാദികളുടെ ഭാഗത്തു നിന്നു കാര്യങ്ങൾ അവതരിപ്പിക്കാനാണു ശ്രമിച്ചിരിക്കുന്നത്. പലയിടത്തും നവീകരണവിഭാഗക്കാരേയും അവരുടെ നേതാവായ മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയേയും രൂക്ഷമായി വിമർശിക്കുകയേയും ചെയ്യുന്നതും കാണാം. കൂടുതൽ വിശദാംശങ്ങൾക്കായി പുസ്തകം വായിക്കുക.
പഴക്കം മൂലം പുസ്തകത്തിന്റെ നില അതീവ ഗുരുതരമായതിനാൽ ഡിജിറ്റൈസേഷൻ പ്രശ്നമായിരുന്നു. നോയിസ് മൂലം പുസ്തകം ഗ്രേ സ്കെയിലിൽ ചെയ്യാൻ പറ്റില്ല എന്ന നിലയിൽ ആയിരുന്നു. അതിനാൽ ബ്ലാക്ക് ആന്റ് വൈറ്റിൽ ചെയ്യേണ്ടി വന്നു. അതിലും നോയിസ് ഒഴിവാക്കൽ അതീവ ദുഷകരമായിരിന്നു. എങ്കിലും ഒരു വിധത്തിൽ ഉപയോഗക്ഷമമായ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി ഒരു വിധത്തിൽ ഉണ്ടാക്കാൻ പറ്റി. അതു പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- ലഭ്യമായ പ്രധാന താൾ: https://archive.org/details/1879_Yakobaya_Suriyani_Sabhayude_Swaroopam
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്): ഡൗൺലോഡ് കണ്ണി (5.5 MB)
Compiled by Shiju Alex
Wednesday, July 22, 2020
Tuesday, July 21, 2020
Monday, July 6, 2020
பரிசுத்த நற்கருணை ஆராதனை முறை (Tamil Thaksa of Malankara Orthodox Syrian Church)
பரிசுத்த நற்கருணை ஆராதனை முறை
பரிசுத்த நற்கருணை ஆராதனை முறை
மலங்கரை ஆர்தடாக்ஸ் திருச்சனப
Tamil Thaksa of Malankara Orthodox Syrian Church
തമിഴ് ഭാഷയിലുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭാ തക്സാ
Text for the Holy Eucharist
Labels:
Orthodox Liturgy
Thursday, July 2, 2020
Wednesday, July 1, 2020
Subscribe to:
Posts (Atom)